---
title: "നടൻ ദിലീപ് ഇന്ന് വൈകീട്ട് പൊയിലൂരിൽ ; കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്"
english_title: "Actor Dileep in Poilur this evening; Police to provide heavy security"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/334671/Actor Dileep in Poilur this evening; Police to provide heavy security"
published_at: "2026-01-04T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695a14aa9f7db_1001048631.jpg"
keywords: []
---

# നടൻ ദിലീപ് ഇന്ന് വൈകീട്ട് പൊയിലൂരിൽ ; കനത്ത സുരക്ഷയൊരുക്കാൻ പൊലീസ്

> **Lead Summary:** പൊയിലൂർ ശ്രീനാരായണ മഠം 55 ആം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് സിനിമാ താരം ദിലീപ് ഇന്നെത്തുന്നത്.

## Article Content

പൊയിലൂർ ശ്രീനാരായണ മഠം 55 ആം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് സിനിമാ താരം ദിലീപ് ഇന്നെത്തുന്നത്.

ഫെമിനിസ്റ്റുകൾ തടയുമെന്ന അഭ്യൂഹമുണ്ടെങ്കിലും എന്നാൽ പാക്കലാം എന്നാണ് പൊയിലൂരിലെ ബിജെപി നേതാക്കളും പ്രവർത്തകരും പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കുമെന്നും അറിയുന്നു.

വൈകിട്ട് 6.30ന് മഠത്തിൽ പുതുതായി നിർമിച്ച ഓഫിസ് കെട്ടിടവും, സാംസ്കാരിക സമ്മേളനവും ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. രവീന്ദ്രൻ പൊയിലൂർ അധ്യക്ഷത വഹി ക്കും. ബിജെപി ദേശീയ നിർവാഹക സമിതി അം ഗം കെ.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.നടൻ ദിലീപ് മുഖ്യാതിഥിയാകും. തുടർന്ന് സംഗീത പരിപാടികൾ.

സമാപന ദിവസമായ നാളെ വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.

ഗുരുധർമ പ്രചാരണസഭ ജി ല്ലാ പ്രസിഡന്റ് സി.കെ.സുനിൽ കുമാർ അധ്യക്ഷത വഹിക്കും. 12.30ന് സമൂഹസദ്യ. പ്രാദേശിക കലാകാരന്മാരും കുട്ടികളും ഒരുക്കുന്ന കലാപരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/334671/Actor Dileep in Poilur this evening; Police to provide heavy security)